മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ഇന്നലെ 7827 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 2,54,427. ഇന്നലെ 173 പേർ മരിച്ചു. ആകെ മരണം 10,289. ചികിത്സയിലുള്ളവരുടെ എണ്ണം 1,03,813 ആണ്.
മുംബൈയിൽ മാത്രം ഇന്നലെ 1263 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 92,720. ഇന്നലെ 44 പേർ മരിച്ചതോടെ മുംബൈയിൽ ആകെ മരണം 5,285 ആയി. നഗരത്തിൽ കോവിഡ് രോഗമുക്തി നിരക്ക് 70 ശതമാനമാണ്.
തമിഴ്നാട്ടിൽ ഇന്നലെ 4244 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,38,470. ഇന്നലെ 69 പേർ മരിച്ചു. ആകെ മരണം 1966. നാലാം തവണയാണു സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഒറ്റ ദിനം 4000 കടക്കുന്നത്. ചെന്നൈയിൽ ഇന്നലെ 1168 പേർക്കാണു രോഗം ബാധിച്ചത്. തമിഴ്നാട്ടിൽ 46,969 പേരാണു ചികിത്സയിലുള്ളത്. ഇന്നലെ 42,531 പരിശോധനകൾ നടത്തി.
ആന്ധ്രയിൽ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തോളമായി. ഇന്നലെ 1933 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന നിരക്കാണിത്. ആകെ രോഗികൾ 29,168 ആയി. ഇന്നലെ 19 പേർ മരിച്ചു. ആകെ മരണം 328. ആന്ധ്രയിൽ കർണൂൽ(3405), അനന്തപുരമു(3290), ഗുണ്ടൂർ(3000) ജില്ലകളിലാണ് ഏറ്റവും അധികം കോവിഡ് രോഗികളുള്ളത്.
ബിഹാറിൽ ആദ്യമായി ഒറ്റദിനം രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 1266 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 16.305. 125 പേരാണു ഇതുവരെ മരിച്ചത്. പാറ്റ്നയിലാണു കൂടുതൽ രോഗികളുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.