ഇന്ത്യയിൽ കോവിഡ് ബാധിതർ എട്ടര ലക്ഷം
ഇന്ത്യയിൽ കോവിഡ് ബാധിതർ എട്ടര ലക്ഷം
Monday, July 13, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം എ​ട്ട​ര ല​ക്ഷ​മാ​യി. ഇ​തു​വ​രെ 8,73,816 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 23,102 ക​ട​ന്നു. 22,674 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യെത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 28,637 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​സ​മ​യ​ത്ത് 551 പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യി. 2,92,258 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 5,34,621 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.