തമിഴ്നാട്ടിൽ കോവിഡ് മരണം 2000 പിന്നിട്ടു
Tuesday, July 14, 2020 12:12 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 2000 പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ 66 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ആ​​​​കെ മ​​​​ര​​​​ണം 2032. ഇ​​​​ന്ന​​​​ലെ 4328 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ആ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 142,798. ഇ​​​​ന്ന​​​​ലെ ചെ​​​​ന്നൈ​​​​യി​​​​ൽ 1140 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം വ​​​​രെ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ആ​​​​കെ കേ​​​​സു​​​​ക​​​​ളി​​​​ൽ നാ​​​​ലി​​​​ൽ മൂ​​​​ന്നും ചെ​​​​ന്നൈ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​റ്റു ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും രോ​​​​ഗം പ​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ചെ​​​​ന്നൈ​​​​യി​​​​ൽ ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ൽ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ദി​​​​ന കേ​​​​സു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​ത് കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി. സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​കെ രോ​​​​ഗി​​​​ക​​​​ളി​​​​ൽ പ​​​​കു​​​​തി​​​​യും ചെ​​​​ന്നൈ​​​​യി​​​​ലാ​​​​ണ്-78,573. ചെ​​​​ങ്ക​​​​ൽ​​​​പേ​​​​ട്ട്(8283), തി​​​​രു​​​​വ​​​​ള്ളൂ​​​​ർ(6930), മ​​​​ധു​​​​ര(6539) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും രോ​​​​ഗ​​​​വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​ണ്.


മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഇ​​​ന്ന​​​ലെ 6497 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 2,60,924. ഇ​​​ന്ന​​​ലെ 193 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 10,482. !,05,935 പേ​​​രാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

അ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ ഇ​​​ന്ന​​​ലെ 37 പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഉ​​​യ​​​ർ​​​ന്ന മ​​​ര​​​ണ​​​നി​​​ര​​​ക്കാ​​​ണി​​​ത്. ആ​​​കെ മ​​​ര​​​ണം 365 ആ​​​യി. ഇ​​​ന്ന​​​ലെ 1935 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 31,103. അ​​​ന​​​ന്ത​​​പു​​​ര​​​മു, ക​​​ർ​​​ണൂ​​​ൽ, ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി, വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു രോ​​​ഗം വ്യാ​​​പ​​​നം കൂ​​​ടു​​​ത​​​ലാ​​​യി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.