ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി പ്രശ്നം : അതിർത്തി വിഷയത്തിൽ ഇന്ന് നാലാംഘട്ട സൈനിക തല ചർച്ച
Tuesday, July 14, 2020 12:55 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നാ​ലാം​ഘ​ട്ട സൈ​നി​ക​ത​ല ച​ർ​ച്ച ഇ​ന്നു ന​ട​ക്കും. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​രു​വി​ഭാ​ഗ​ത്തെ​യും സേ​ന​ക​ൾ പി​ന്മാ​റി​യ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ കോ​ർ ക​മാ​ൻ​ഡ​ർ ത​ല കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലും സൈ​നി​ക​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണം എ​ന്ന​താ​യി​രി​ക്കും നാ​ലാം ഘ​ട്ട ച​ർ​ച്ച​യു​ടെ അ​ജ​ൻ​ഡ. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന സേ​നാ താ​വ​ള​ങ്ങ​ളി​ൽ ആ​യു​ധ ബ​ലം കു​റ​യ്ക്ക​ണ​മെ​ന്ന​തും ച​ർ​ച്ച ചെ​യ്യും.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് ഇ​രു​വ​ശ​വും മു​ൻ​പു​ണ്ടാ​യി​രു​ന്ന സ്ഥി​തി തു​ട​രാ​നും പൂ​ർ​ണ സ​മാ​ധാ​നം ഉ​റ​പ്പു വ​രു​ത്താ​നും ച​ർ​ച്ച ഗു​ണം ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. മൂ​ന്നാം​ഘ​ട്ട ച​ർ​ച്ച​ക​ളി​ലെ ധാ​ര​ണ അ​നു​സ​രി​ച്ചാ​ണ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്ന ഗ​ൽ​വാ​ൻ താ​ഴ്‌വര, ഗോ​ഗ്ര, ഹോ​ട് സ്പ്രിം​ഗ് മേ​ഖ​ലക​ളി​ൽ നി​ന്നും ചൈ​നീ​സ് സൈ​ന്യം പി​ൻ​മാ​റ്റം തു​ട​ങ്ങി​യ​ത്.


ഈ ​പോ​യി​ന്‍റു​ക​ളി​ൽ ചൈ​ന പി​ൻ​മാ​റി​യ അ​ത്ര​യും ദൂ​രം ഇ​ന്ത്യ​ൻ സേ​ന​യും പു​റ​കോ​ട്ടു മാ​റി​യി​രു​ന്നു. അ​തി​നി​ടെ പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ൽ നാ​ല്, എ​ട്ട് ഫിം​ഗ​ർ പോ​യി​ന്‍റു​ക​ളി​ൽ നി​ന്നും ചൈ​ന പൂ​ർ​ണ​മാ​യും പി​ൻ​മാ​റ​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ടാ​ക​ത്തി​ലെ എ​ട്ടു ഫിം​ഗ​ർ പോ​യി​ന്‍റു​ക​ളി​ലും ഇ​ന്ത്യ അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.