പശ്ചിമബംഗാളിൽ എംഎൽഎയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Tuesday, July 14, 2020 12:55 AM IST
കോ​​​ൽ​​​ത്ത​​​ക്ക: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നോ​​​ർ​​​ത്ത് ദി​​​നാ​​​ജ്പു​​​രി​​​ൽ എം​​​എ​​​ൽ​​​എ​​​യെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വം രാ​​​ഷ്‌​​​ട്രീ​​​യ വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക്. ഹേ​​​മ​​​ന്ത്ബാ​​​ദ് എം​​​എ​​​ൽ​​​എ ദേ​​​വേ​​​ന്ദ്ര നാ​​​ഥ് റോ​​​യി (60) യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു ബി​​​ന്ദാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​ക്കു​​​സ​​​മീ​​​പ​​​മു​​​ള്ള ക​​​ട​​​യു​​​ടെ പു​​​റ​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ദേ​​​വേ​​​ന്ദ്ര നാ​​​ഥി​​​ന്‍റെ മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യ​​​യ​​​ല്ലെ​​​ന്നും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം കെ​​​ട്ടി​​​ത്തൂ​​​ക്കി​​​യ​​​താ​​​ണെ​​​ന്നു​​​മാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ നി​​​ർ​​​ത്തി​​​യാ​​ണു ബി​​​ജെ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.


2016 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഹേ​​മ​​ന്ത്ബാ​​​ദി​​​ൽ​​നി​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ദേ​​​വ​​​ന്ദ്ര​​​നാ​​​ഥ് പി​​​ന്നീ​​​ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​സ​​​ഭാ അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ച​​​തു​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.