ഭീകരവാദം: യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസാരവത്കരിക്കരുതെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Saturday, August 1, 2020 11:18 PM IST
ന്യൂ​​​ഡ​​​ല്‍ഹി: കേ​​​ര​​​ള​​​വും ക​​​ര്‍ണാ​​​ട​​​ക​​​വു​​​മു​​​ള്‍പ്പെ​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന യു​​​എ​​​ന്‍ റി​​​പ്പോ​​​ര്‍ട്ടി​​​നെ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ നി​​​സാ​​​ര​​​വ​​​ല്‍ക്ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍ഫ​​​റ​​​ന്‍സ് ഓ​​​ഫ് ഇ​​​ന്ത്യ (സി​​​ബി​​​സി​​​ഐ) ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ.‍ അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​സ്റ്റ്യൻ അ​​​ഭ്യ​​​ര്‍ഥി​​​ച്ചു.

സാ​​​ക്ഷ​​​ര​​​കേ​​​ര​​​ളം ഭീ​​​ക​​​ര​​​ത​​​യു​​​ടെ തീ​​​ര​​​മാ​​​യി മാ​​​റു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ക​​​ള്ള​​​നോ​​​ട്ടും ക​​​ള്ള​​​ക്ക​​​ട​​​ത്തും തീ​​​വ്ര​​​വാ​​​ദ​​​വും അ​​​ധോ​​​ലോ​​​ക മാ​​​ഫി​​​യ​​​സം​​​ഘ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​രം​​​ഗം മു​​​ത​​​ല്‍ അ​​​ടി​​​സ്ഥാ​​​ന​​​ത​​​ല​​​ങ്ങ​​​ള്‍ വ​​​രെ സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തും വി​​​ദ്യാ​​​ഭ്യാ​​​സ- ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തും ഭാ​​​വി​​​യി​​​ല്‍ വ​​​ന്‍ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കും.കാ​​​ല​​​ങ്ങ​​​ളാ​​​യി കെ​​​സി​​​ബി​​​സി​​​യും ക​​​ഴി​​​ഞ്ഞ​​​നാ​​​ളി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ സി​​​ന​​​ഡും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ള​​​ര്‍ന്നു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ അ​​​ജ​​​ൻ​​​ഡ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ല്‍കി​​​യ സൂ​​​ച​​​ന​​​ക​​​ള്‍ അ​​​ക്ഷ​​​രം​​​പ്ര​​​തി ശ​​​രി​​​യാ​​​ണെ​​​ന്ന ദി​​​ശ​​​യി​​​ലേ​​​യ്ക്കാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ളി​​​പ്പോ​​​ള്‍ നീ​​​ങ്ങു​​​ന്ന​​​ത്.


ക്രൈ​​​സ്ത​​​വ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സ​​​ഭാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​ സൃ​​​ഷ്ടി​​​ച്ച് ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നതും തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഒ​​​രു​​​മ​​​യോ​​​ടെ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​വാ​​​ന്‍ ക്രൈ​​​സ്ത​​​വ​​​ര്‍ക്കാ​​​ക​​​ണ​​​മെ​​​ന്നു വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.