ആന്ധ്ര മുൻ മന്ത്രി മാണിക്യല റാവു കോവിഡ് ബാധിച്ചു മരിച്ചു
ആന്ധ്ര മുൻ മന്ത്രി മാണിക്യല റാവു കോവിഡ് ബാധിച്ചു മരിച്ചു
Sunday, August 2, 2020 12:15 AM IST
വി​​​ജ​​​യ​​​വാ​​​ഡ: മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ പൈ​​​ഡി​​​കൊ​​​ണ്ട​​​ല മാ​​​ണി​​​ക്യ​​​ല റാ​​​വു(59) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യി​​​ലെ ട​​​ഡേ​​​പ​​​ള്ളി​​​ഗു​​​ഡ​​​ത്തു​​​ള്ള വ​​​സ​​​തി​​​യി​​​ൽ​​​വ​​​ച്ച് ഇ​​​രു​​​പ​​​തു ദി​​​വ​​​സം​​​ മു​​​ന്പാ​​​ണ് റാ​​​വു​​​വി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​ തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. 2014ൽ ​​​ട​​​ഡേ​​​പ​​​ള്ളി​​​ഗു​​​ഡ​​​ത്തു​​​നി​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ റാ​​​വു 2018 വ​​​രെ ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ എ​​​ൻ​​​ഡോ‌​​​വ്മെ​​​ന്‍റ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം സം​​​സ്ഥാ​​​ന ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.