അഭിപ്രായം പറയുന്നതു കോടതിയെ അപകീർത്തിപ്പെടുത്തലല്ല: പ്രശാന്ത് ഭൂഷൺ
Tuesday, August 4, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഭി​പ്രാ​യം പ​റ​യു​ന്ന​തും വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും കോ​ട​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ത​ല്ലെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ​യും സു​പ്രീം കോ​ട​തി​യി​ലെ നാ​ല് മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ​യും വി​മ​ർ​ശി​ച്ച് ട്വി​റ്റ​റി​ൽ പോ​സ്റ്റി​ട്ട​തി​നെ​തി​രേ കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത വി​ഷ​യ​ത്തി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ആ​ഡം​ബ​ര ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ഇ​രി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച വി​ഷ​യ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ഭൂ​ഷ​ണ്‍ അ​റി​യി​ച്ചു. ബൈ​ക്ക് സ്റ്റാ​ൻ​ഡി​ൽ ആ​യി​രു​ന്നു എ​ന്ന​കാ​ര്യം ത​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ലെ​ന്നും സ്റ്റാ​ൻ​ഡി​ൽ ഇ​രി​ക്കു​ന്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം, ത​ന്‍റെ ട്വീ​റ്റി​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യ പി​ഴ​വി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​താ​യും അ​റി​യി​ച്ചു.


ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ആ​ഡം​ബ​ര ബൈ​ക്കി​ലി​രി​ക്കു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​മാ​ണ് കേ​സി​ന് ആ​ധാ​ര​മാ​യ​ത്. കേ​സി​ൽ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ണ് നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി 134 പേ​ജു​ള്ള സ​ത്യ​വാ​ങ്മൂ​ല​മാ​ണ് ഭൂ​ഷ​ണ്‍ സ​മ​ർ​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.