രക്ഷാബന്ധൻ ദിനത്തിൽ രാഷ്‌ട്രപതിയെ രാഖി അണിയിച്ച് മലയാളി നഴ്സുമാർ
രക്ഷാബന്ധൻ ദിനത്തിൽ  രാഷ്‌ട്രപതിയെ രാഖി അണിയിച്ച്  മലയാളി നഴ്സുമാർ
Tuesday, August 4, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഹി: ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​ത്തി​ൽ രാ​ഷ്‌ട്ര‌​പ​തി രാം നാ​ഥ് കോ​വി​ന്ദി​ന് രാ​ഖി അ​ണി​യി​ച്ച് മ​ല​യാ​ള ന​ഴ്സു​മാ​ർ. പ്ര​സി​ഡ​ന്‍റി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് ക്ലി​നി​ക്കി​ലെ സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ബി​ന്ദു ഷാ​ജി, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ആ​ശ തോ​മ​സ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഷീ​ല നാ​യ​ർ, മി​ലി​ട്ട​റി ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലെ ക്യാ​പ്റ്റ​ൻ കെ.‌​ആ​ർ. കീ​ർ​ത്തി എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ട്രെ​യി​ൻ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, മി​ലി​റ്റ​റി ന​ഴ്സിം​ഗ് സ​ർ​വീ​സ്, പ്ര​സി​ഡ​ന്‍റ്സ് എ​സ്റ്റേ​റ്റ് ക്ലി​നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ന​ഴ്സിം​ഗ് പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ന്ന​ലെ രാ​ഷ്‌ട്രപ​തി​യെ സ​ന്ദ​ർ​ശി​ച്ച് രാ​ഖി​യും ആ​ശം​സ​ക​ളും കൈ​മാ​റി​യ​ത്. കോ​വി​ഡ് 19 നേ​രി​ടു​ന്ന​തി​ലെ അ​നു​ഭ​വ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.


മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ സ്വ​ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ര​ക്ഷ​ക​രാ​ണ് ന​ഴ്സു​മാ​രെ​ന്നു രാ​ഷ്‌ട്രപ​തി പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ത​രെ പ​രി​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു രോ​ഗം പി​ടി​പെ​ടു​ക​യും രോ​ഗ​മു​ക്തി നേ​ടി​യ​ശേ​ഷം വ​ർ​ധി​ച്ച ഊ​ർ​ജ​ത്തോ​ടെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്ത മി​ലി​റ്റ​റി ന​ഴ്സിം​ഗ് സ​ർ​വീ​സി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ സേ​വ​നം രാ​ഷ്‌ട്ര​പ​തി എ​ടു​ത്തു​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.