സ്വാതന്ത്ര്യദിനത്തിൽ ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിച്ചേക്കും
സ്വാതന്ത്ര്യദിനത്തിൽ  ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിച്ചേക്കും
Tuesday, August 4, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ പൗ​രന്മാ​രു​ടെ ആ​രോ​ഗ്യവി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ക്കു​ന്ന ദേ​ശീ​യ ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പ്ര​ഖ്യാ​പി​ക്കും. ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ ഐ​ഡി​ക​ൾ ന​ൽ​കു​ന്ന​തുൾ​പ്പെ​ടെ ആ​രോ​ഗ്യ​രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ത്തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് കേ​ന്ദ്രമ​ന്ത്രി​സ​ഭ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ ഐ​ഡി, ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം, ഡോ​ക്‌ട​ർ​മാ​രു​ടെ ര​ജി​സ്ട്രി, രാ​ജ്യ​ത്തെ​ന്പാ​ടു​മു​ള്ള ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഓ​ഗ​സ്റ്റ് 15ന് ​സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.


പ്ര​ധാ​ന​മാ​യും നാ​ല് കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​ഡി​ജി​റ്റ​ൽ ദൗ​ത്യം. ആ​രോ​ഗ്യ ഐ​ഡി​കാ​ർ​ഡു​ക​ൾ, വ്യ​ക്തി​പ​ര​മാ​യ ആ​രോ​ഗ്യ രേ​ഖ​ക​ൾ, ഡി​ജി ഡോ​ക്ട​ർ, ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ര​ജി​സ്ട്രി എ​ന്നി​വ​യാ​ണ​വ. ഇ-​ഫാ​ർ​മ​സി, ടെ​ലി ‌‌മെ​ഡി​സി​ൻ സ​ർ​വീ​സ് എ​ന്നി​വ പി​ന്നാ​ലെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.​ ഇ​തി​നാ​യി ആ​പ്പും വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. ഓ​രോ വ്യ​ക്തി​യു​ടെ​യും സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ ആ​രോ​ഗ്യരേ​ഖ​ക​ൾ കൈ​മാ​റു​ക​യു​ള്ളൂ. അ​തത് ആ​ശു​പ​ത്രി​ക​ളും ഡോ​ക്ട​ർ​മാ​രും വേ​ണം ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ആ​പ്പു​മാ​യി പ​ങ്കു​വയ്​ക്കാ​ൻ.

വ്യ​ക്തി​കളുടെ സ്വ​കാ​ര്യ​ത​യ്ക്ക് ഈ ​പ​ദ്ധ​തി വി​ല​കല്പി​ക്കു​ന്നു​ണ്ടെ​ന്നും അവരുടെ സ​മ്മ​ത​മി​ല്ലാ​തെ ഡോ​ക്ട​ർ​മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ആ​പ്പി​ലേ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പുന​ൽ​കു​ന്നു​ണ്ട്. വ്യ​ക്തി​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ ഡേ​റ്റ​യ്ക്കു രൂ​പം ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.