പുതിയ തുടക്കമെന്നു മോഹൻ ഭാഗവത്
Thursday, August 6, 2020 1:09 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഭൂ​മി​പൂ​ജ പു​തി​യ തു​ട​ക്ക​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ ഗ​വ​ത്. ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വ​ലി​യ സം​തൃ​പ്തി ന​ൽ​കു​ന്ന​താ​ണ് ഈ ​ച​ട​ങ്ങെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ഭൂ​മി​പൂ​ജ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​എ​സ്എ​സ് മേ​ധാ​വി.

30 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മു​ണ്ടാ​യ സ​ഫ​ല​ത​യാ​ണി​ത്. ന​മ്മ​ൾ ഒ​രു പ്ര​തി​ജ്ഞ​യെ​ടു​ത്തി​രു​ന്നു. അ​ന്ന​ത്തെ ആ​ർ​എ​സ്എ​സ് മേ​ധാ​വി​യാ​യി​രു​ന്ന ബാ​ലാ​സാ​ഹേ​ബ് ദി​യോ​റാ​സ് പ​റ​ഞ്ഞി​രു​ന്നു 20-30 വ​ർ​ഷം പോ​രാ​ടി​യാ​ലേ രാ​മ​ക്ഷേ​ത്രം എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​കൂ എ​ന്ന്.


ഇ​ന്നി​പ്പോ​ൾ ആ ​പോ​രാ​ട്ട​ത്തി​ന്‍റെ 30-ാം വാ​ർ​ഷി​ക​ത്തി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​നാ​യു​ള്ള ഭൂ​മി​പൂ​ജ ന​ട​ത്തി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്ത് മൊ​ത്തം ഇ​ന്ന് ആ​ഹ്ലാ​ദം അ​ല​യ​ടി​ക്കു​ക​യാ​ണ്.

നി​ര​വ​ധി ആ​ളു​ക​ൾ ഈ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ വേ​ണ്ടി ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചി​ട്ടു​ണ്ട്. അ​വ​രി​ൽ പ​ല​ർ​ക്കും ഇ​ന്നീ ച​ട​ങ്ങി​ൽ എ​ത്തി​ച്ചേ​രാ​നാ​യി​ല്ല. അ​ഡ്വാ​നി വീ​ട്ടി​ൽ ഇ​രു​ന്നാ​ണ് ഇ​തു വീ​ക്ഷി​ക്കു​ന്ന​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു പ​ല​രെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.