ചരിത്രംതിരുത്തി പ്രധാനമന്ത്രി മോദി അയോധ്യയിൽ
ചരിത്രംതിരുത്തി പ്രധാനമന്ത്രി മോദി അയോധ്യയിൽ
Thursday, August 6, 2020 1:09 AM IST
ന്യൂ​ഡ​ൽ​ഹി/​അ​യോ​ധ്യ: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണു ഒ​രു പ്ര​ധാ​ന​മ​ന്ത്രി രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ എ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്. 1949 മു​ത​ൽ ഇ​വി​ടെ പൂ​ജ​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്നു. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​പ്പോ​ഴും അ​തി​നു മു​ന്പും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ത​ർ​ക്ക​ഭൂ​മി​യാ​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്തേ​ക്കു പോ​യി​രു​ന്നി​ല്ല.

ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്, യു​പി ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ട്ര​സ്റ്റ് അ​ധ്യ​ക്ഷ​ൻ മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സ് എ​ന്നി​വ​രും ഇ​ന്നല​ത്തെ പൂ​ജ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.


ത​ർ​ക്ക​ഭൂ​മി മു​ഴു​വ​നാ​യും രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി ന​ൽ​കാ​ൻ 2019 ന​വം​ബ​റി​ൽ അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബ​ഞ്ച് അ​ന്തി​മ​വി​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​യോ​ധ്യ​യി​ൽ മ​റ്റൊ​രി​ട​ത്ത് മ​സ്ജി​ദ് നി​ർ​മി​ക്കാ​ൻ അ​ഞ്ചേ​ക്ക​ർ ഭൂ​മി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു​ള്ള പ​ച്ച​ക്കൊ​ടി​യാ​യ​ത്. വി​ര​മി​ച്ചു കൃ​ത്യം നാ​ലു മാ​സം ക​ഴി​ഞ്ഞതോടെ ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭാം​ഗ​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.