ഇരുട്ടി വെളുത്തപ്പോൾ ഖനിത്തൊഴിലാളി വജ്രമുതലാളിയായി!
Thursday, August 6, 2020 11:55 PM IST
പ​​​​​ന്ന(​​​​​മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്): വ​​​​​ജ്ര​​​​​ഖ​​​​​നി​​​​​യി​​​​​ൽ തൊ​​​​​ഴി​​​​​ലെ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​യാ​​​​​ൾ ഇ​​​​​രു​​​​​ട്ടി​​​​​വെ​​​​​ളു​​​​​ത്ത​​​​​പ്പോ​​​​​ൾ കോ​​​​​ടീ​​​​​ശ്വ​​​​​ര​​​​​നാ​​​​​യി.

7.5 കാ​​​​​ര​​​​​റ്റ് മാ​​​​​റ്റു​​​​​ള്ള 35 ല​​​​​ക്ഷം വി​​​​​ല​​​​​വ​​​​​രു​​​​​ന്ന മൂ​​​​​ന്നു വ​​​​​ജ്ര​​​​​ങ്ങ​​​​​ളാ​​​​​ണ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യ സു​​​​​ബ​​​​​ൽ കു​​​​ഴി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. വ​​​​​ജ്ര​​​​​ഖ​​​​​നി​​​​​ക​​​​​ൾ​​​​​കൊ​​​​​ണ്ടു സ​​​​​ന്പ​​​​​ന്ന​​​​​മാ​​​​​യ ബു​​​​​ന്ദേ​​​​​ൽ​​​​​ഖ​​​​​ണ്ഡി​​​​​ലെ പ​​​​​ന്ന ജി​​ല്ല​​യി​​ലാ​​​​ണു സം​​​​​ഭ​​​​​വം. വ​​​​​ജ്ര​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ലേ​​​​​ല​​​​​ത്തി​​​​​നു​​​​​വ​​​​​യ്ക്കു​​​​​മെ​​​​​ന്ന് ജി​​​​​ല്ലാ ഡ​​​​​യ​​​​​മ​​​​​ണ്ട് ഓ​​​​​ഫീ​​​​​സ​​​​​ർ ആ​​​​​ർ.​​​​​കെ. പാ​​​​​ണ്ഡെ പ​​​​​റ​​​​​ഞ്ഞു. 12 ശ​​​​​ത​​​​​മാ​​​​​നം നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​ച്ചു​​​​​ള്ള തു​​​​​ക സു​​​​​ബ​​​​​ലി​​​​​നു കി​​​​​ട്ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.