സന്യാസിമാർ കൊല്ലപ്പെട്ട സംഭവം: റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം
സന്യാസിമാർ കൊല്ലപ്പെട്ട സംഭവം: റിപ്പോർട്ട്  സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം
Thursday, August 6, 2020 11:55 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ ര​ണ്ട് സ​ന്യാ​സി​മാ​ർ അ​ട​ക്കം മൂ​ന്നു പേ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​രി​നു സു​പ്രീംകോ​ട​തി നി​ർ​ദേ​ശം. സം​ഭ​വം സി​ബി​ഐ​യെ​ക്കൊ​ണ്ടോ എ​ൻ​ഐ​എ​യെ​ക്കൊ​ണ്ടോ അ​ന്വേഷി​പ്പി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.


കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച കോ​ട​തി, സം​ഭ​വ​ത്തി​ൽ ഏ​തെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സ​ന്യാ​സി​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.