വിദ്യാഭ്യാസ നയം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മോദി
വിദ്യാഭ്യാസ നയം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മോദി
Friday, August 7, 2020 11:16 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. നി​ല​വി​ലെ​യും ഭാ​വി​യി​ലെ​യും ത​ല​മു​റ​ക​ളെ മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് പാ​ക​പ്പെ​ടു​ത്തി എ​ടു​ക്കു​ക എ​ന്ന​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​രം എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍ക്ലേ​വ് വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മോ​ദി.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പ​ക്ഷ​പാ​തി​ത്വം നി​റ​ഞ്ഞ​താ​ണ് എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ആ​രും ത​ന്നെ രം​ഗ​ത്തു​വ​രാ​തി​രു​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ഇ​പ്പോ​ഴ​ത്തെ​യും ഭാ​വി​യി​ലെ​യും ത​ല​മു​റ​ക​ളെ ഭാ​വി​ക്ക് അ​നു​സൃ​ത​മാ​യി പാ​ക​പ്പെ​ടു​ത്തി എ​ടു​ക്കു​ക എ​ന്ന​താ​ണു ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.


എ​ല്ലാ രാ​ജ്യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ​ത്തെ ദേ​ശീ​യ താ​ത്പ​ര്യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​താ​ണ് പ​തി​വ്. ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​വ​ജ​ന​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ന​യം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.