ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്‍റെ വസ്ത്രങ്ങൾ കണ്ടെടുത്തു
Friday, August 7, 2020 11:16 PM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി റൈ​​ഫി​​ൾ​​മാ​​ൻ ഷ​​ക്കീ​​ർ മ​​ൻ​​സൂ​​റി​​ന്‍റെ വ​​സ്ത്ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ണ്ടെ​​ടു​​ത്തു. ഷോ​​പി​​യാ​​ൻ ജി​​ല്ല​​യി​​ലെ ല​​ദൂ​​ര​​യി​​ലെ തോ​​ട്ട​​ത്തി​​ൽ​​നി​​ന്നാ​​ണ് വ​​സ്ത്ര​​ങ്ങ​​ൾ കി​​ട്ടി​​യ​​ത്.


ഷ​​ക്കീ​​റി​​നെ ക​​ണ്ടെ​​ത്താ​​നാ​​യി അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി. ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ഷ​​ക്കീ​​റി​​നെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. അ​​ന്നു വൈ​​കു​​ന്നേ​​രം ഷ​​ക്കീ​​റി​​ന്‍റെ കാ​​ർ ക​​ത്തി​​യ നി​​ല​​യി​​ൽ കു​​ൽ​​ഗാം ജി​​ല്ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.