ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ടു ലക്ഷം സഹായം
ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ടു ലക്ഷം സഹായം
Saturday, August 8, 2020 1:25 AM IST
ന്യൂ​ഡ​ൽ​ഹി: മൂന്നാർ പെട്ടിമുടി ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദുഃ​ഖ​വും വേ​ദ​ന​യും രേ​ഖ​പ്പെ​ടു​ത്തി.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും അ​ടി​യ​ന്ത​ര സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നാ​കും ഈ ​തു​ക ന​ൽ​കു​ക.

ദുഃ​ഖ​ത്തി​ന്‍റെ ഈ ​മ​ണി​ക്കൂ​റി​ൽ, ത​ന്‍റെ ചി​ന്ത​ക​ൾ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്. പ​രി​ക്കേ​റ്റ​വ​ർ പെ​ട്ടെ​ന്നു സു​ഖം പ്രാ​പി​ക്ക​ട്ടെ. ദു​രി​ത​ബാ​ധി​ത​ർ​ക്കു ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ​ർ​ക്കാ​രും സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


കോ​വി​ഡി​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ പേ​മാ​രി​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി നേ​രി​ട്ടു സാ​ന്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി ഇ​ന്ന​ലെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചി​രു​ന്നു.

കേ​ര​ള സ​ർ​ക്കാ​രും കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.