കരിപ്പൂർ ദുരന്തം: രാ​ഷ്‌ട്ര​പ​തിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി
കരിപ്പൂർ ദുരന്തം: രാ​ഷ്‌ട്ര​പ​തിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി
Sunday, August 9, 2020 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​തീ​വ ദുഃ​ഖ​വും ന​ടു​ക്ക​വും രേ​ഖ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യി സം​സാ​രി​ച്ചെ​ന്നു രാ​ഷ്‌ട്ര​പ​തി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, രാ​ഷ്‌ട്രീയ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​റി​യി​ച്ചു.


കോ​ഴി​ക്കോ​ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് താ​നെ​ന്നു കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നു പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.