ക്വാറന്‍റൈൻ കാലാവധി ഡ്യൂട്ടിയായി പരിഗണിക്കും
ക്വാറന്‍റൈൻ കാലാവധി ഡ്യൂട്ടിയായി പരിഗണിക്കും
Tuesday, August 11, 2020 12:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചാ​ൽ അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.