തമിഴ്നാട്ടിൽ മരണം 5000, രോഗികൾ മൂന്നു ലക്ഷം
തമിഴ്നാട്ടിൽ മരണം 5000, രോഗികൾ മൂന്നു ലക്ഷം
Tuesday, August 11, 2020 12:47 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​യ്യാ​​യി​​രം പി​​ന്നി​​ട്ടു. ഇ​​ന്ന​​ലെ 114 പേ​​രാ​​ണു മ​​രി​​ച്ച​​ത്. ആ​​കെ മ​​ര​​ണം 5041. ഇ​​ന്ന​​ലെ 5914 പേ​​ർ​​ക്ക് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 3,02,815. ത​​മി​​ഴ്നാ​​ട്ടി​​ൽ 53,099 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ചെ​​ന്നൈ​​യി​​ൽ ഇ​​ന്ന​​ലെ 976 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 1,10,121. ചെ​​ന്നൈ​​യു​​ടെ സ​​മീ​​പ​​ജി​​ല്ല​​ക​​ളാ​​യ ചെ​​ങ്ക​​ൽ​​പേ​​ട്ട്, തി​​രു​​വ​​ള്ളൂ​​ർ, കാ​​ഞ്ചീ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ രോ​​ഗ​​വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.