ഇഐഎ വിജ്ഞാപനം പിൻവലിക്കണമെന്നു രാഹുൽ
ഇഐഎ വിജ്ഞാപനം പിൻവലിക്കണമെന്നു രാഹുൽ
Tuesday, August 11, 2020 12:48 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ക​ര​ട് പാ​രി​സ്ഥി​തി​ക ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ വി​ജ്ഞാ​പ​നം (ഇ​ഐ​എ നോ​ട്ടി​ഫി​ക്കേ​ഷ​ൻ-2020) പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ​രി​സ്ഥി​തി നാ​ശ​ത്തി​നും രാ​ജ്യ​സ​ന്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നും ഇ​ട​യാ​ക്കു​ന്ന​താ​ണ് പു​തി​യ വി​ജ്ഞാ​പ​ന​മെ​ന്ന് ആ​രോ​പി​ച്ച രാ​ഹു​ൽ, ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ വി​ഭ​വ​ങ്ങ​ൾ ക​വ​ർ​ന്ന് ത​ങ്ങ​ളു​ടെ സ്യൂ​ട്ട്-​ബൂ​ട്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​തെ​ന്ന ഹാ​ഷ്‌ടാ​ഗി​ൽ ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ വി​മ​ർ​ശി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ നേ​ര​ത്തെ​യും രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


അ​തേ​സ​മ​യം, ഇ​ഐ​എ ക​ര​ടി​നെ​തി​രേ​യു​ള്ള എ​തി​ർ​പ്പ് അ​പ​ക്വ​വും അ​നാ​വ​ശ്യ​വു​മാ​ണെ​ന്ന മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ രം​ഗ​ത്തെ​ത്തി. ഇ​ത് അ​ന്തി​മ ക​ര​ട​ല്ലെ​ന്നും 150 ദി​വ​സം ജ​ന​ഹി​ത​മ​റി​യാ​നാ​യി മാ​റ്റി​ വ​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് ആ​യി​ര​ത്തോ​ളം നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​യെ​ല്ലാം ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കും. അ​തി​നുശേ​ഷം മാ​ത്ര​മേ അ​ന്തി​മ ക​ര​ട് ത​യാ​റാ​ക്കു​ക​യു​ള്ളു. ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ കൂ​ടി​യാ​ലോ​ച​ന​ക​ൾ ഇ​ല്ലാ​തെ വ​ലി​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​വ​രാ​ണ് ഇ​ഐ​എ ഡ്രാ​ഫ്റ്റി​നെ​തി​രേ ഇ​പ്പോ​ൾ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.