പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം റദ്ദാക്കണമെന്നു പ്രേമചന്ദ്രൻ
Wednesday, August 12, 2020 12:26 AM IST
ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം റദ്ദാക്കണമെന്നും ആക്ഷേപങ്ങളും നിർദേശങ്ങളും പരിഗണിച്ച് പുതിയ കരട് തയാറാക്കാൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എംപി കേന്ദ്ര പരിസ്ഥിതി മന്ത്രിയ്ക്ക് ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിച്ചു. മഹാമാരിയിൽ രാജ്യം ദുരന്തമുഖത്ത് നിൽക്കുന്പോൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ കരട് പരിഗണിക്കുന്നത് അനുചിതവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.