കരിപ്പൂർ വിമാന അപകടം: സമഗ്ര അന്വേഷണം നടത്തുമെന്ന് എഎഐബി
കരിപ്പൂർ വിമാന അപകടം:  സമഗ്ര അന്വേഷണം  നടത്തുമെന്ന് എഎഐബി
Thursday, August 13, 2020 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ഇ​ന്ത്യ വി​മാ​ന ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി). പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു വേ​ണ്ടി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും എ​എ​ഐ​ബി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ര​ബി​ന്ദോ ഹാ​ൻ​ഡ പ​റ​ഞ്ഞു.

2017ലെ ​വ്യോ​മ​യാ​ന നി​യ​മം (ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫ് ആ​ക്സി​ഡ​ന്‍റ്സ് ആ​ൻ​ഡ് ഇ​ൻ​സി​ഡ​ന്‍റ്സ്) അ​നു​സ​രി​ച്ചും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് പ​തി​മൂ​ന്നാം അ​നു​ബ​ന്ധം അ​ടി​സ്ഥാ​ന​മാ​ക്കി​യും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​യി​രി​ക്കും ന​ട​ത്തു​ക.

അ​പ​ക​ട​ത്തി​ൽ പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ ഫ്ളൈ​റ്റ് ഡേ​റ്റാ റി​ക്കാ​ർ​ഡ​റും (ഡി​എ​ഫ്ഡി​ആ​ർ) കോ​ക്പി​റ്റ് വോ​യി​സ് റി​ക്കാ​ർ​ഡ​റും (സി​വി​ആ​ർ) ക​ണ്ടെത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​താ​യും ഹാ​ൻ​ഡ വ്യ​ക്ത​മാ​ക്കി.


അ​തി​നി​ടെ, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിം​ഗി​നെ​ക്കു​റി​ച്ചു ചാ​ന​ലു​ക​ളി​ൽ കു​റ്റ​പ്പെ​ടു​ത്തി സം​സാ​രി​ച്ച ഡി​ജി​സി​എ മേ​ധാ​വി അ​രു​ണ്‍ കു​മാ​റി​നെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റു​മാ​രു​ടെ ര​ണ്ടു യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​ന്ത്യ​ൻ കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് യൂ​ണി​യ​ൻ, ഇ​ന്ത്യ​ൻ പൈ​ല​റ്റ്സ് ഗി​ൽ​ഡ് എ​ന്നി​വ​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്കു ക​ത്തു ന​ൽ​കിയത്.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.