കരിപ്പൂർ വിമാനാപകടം: അഞ്ചംഗ സമിതി അന്വേഷണം നടത്തും
Friday, August 14, 2020 12:13 AM IST
ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപവത്കരിച്ചു. ക്യാപ്റ്റൻ എസ്.എസ്. ചാഹർ ആണ് അന്വേഷണസമിതി തലവൻ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്(എഎഐബി) ആണ് അന്വേഷണസമിതി രൂപവത്കരിച്ചത്. അഞ്ചു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാരുൾപ്പെടെ18 പേർ മരിച്ചു.