ഏറ്റവുമധികം നാൾ രാജ്യം ഭരിച്ച കോൺഗ്രസിതര പ്രധാനമന്ത്രി മോദി
Friday, August 14, 2020 12:14 AM IST
ന്യൂഡൽഹി: ഏറ്റവും അധികം നാൾ രാജ്യം ഭരിച്ച കോൺഗ്രസിതര പ്രധാനമന്ത്രി എന്ന പദവി ഇനി നരേന്ദ്ര മോദിക്കു സ്വന്തം. അടൽ ബിഹാരി വാജ്പേയിയെ ആണ് മോദി മറികടന്നത്. 2268 ദിവസമാണു വാജ്പേയി ഭരിച്ചത്. ഈ റിക്കാർഡ് ഇന്നലെ മോദി മറികടന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ(പിഎംഒ) ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
ഏറ്റവും കൂടുതൽകാലം ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനമാണു നരേന്ദ്ര മോദിക്ക്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ. മൻമോഹൻ സിംഗ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇവരെല്ലാം കോൺഗ്രസ് പ്രതിനിധികളാണ്.