രാജ്യത്ത് ഇനി സുതാര്യനികുതി
Friday, August 14, 2020 12:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ദാ​യനി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ സം​വി​ധാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​താ​ര്യ​നി​കു​തി-​സ​ത്യ​സ​ന്ധ​രെ ആ​ദ​രി​ക്ക​ൽ എ​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ നി​കു​തിപി​രി​വ് സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വുമാകുമെ​ന്ന് മോ​ദി പ​റ​ഞ്ഞു.

നി​കു​തി​ദാ​യ​ക​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെങ്കി​ലും പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ടാ​ക്സ് പെ​യേ​ഴ്സ് ചാ​ർ​ട്ട​ർ പ​ദ്ധ​തി​യു​ടെ ഭാഗ​മാ​യി സു​താ​ര്യ നി​കു​തി-​സ​ത്യ​സ​ന്ധ​രെ ആ​ദ​രി​ക്ക​ൽ എ​ന്ന പു​തി​യ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ് മോ​ദി ന​ട​ത്തി​യ​ത്.

ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ടി​ട​പെ​ടാ​തെ​യു​ള്ള ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ് പ​ദ്ധ​തി​ സെ​പ്റ്റം​ബ​ർ 25ന് ​നി​ല​വി​ൽ വ​രും. മു​ൻ​പ് ജി​ല്ലാ​ത​ല​ത്തി​ൽ നി​യോ​ഗി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യും കം​പ്യൂ​ട്ട​ർ അ​ൽ​ഗോ​രി​തം ഉ​പ​യോ​ഗി​ച്ചു​ള്ള​താ​ണു പ​ദ്ധ​തി. നി​കു​തി വ​കു​പ്പി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് കം​പ്യൂ​ട്ട​ർ വ​ഴി​യു​ള്ള പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ ന​ന്പ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി.

നി​കു​തിദാ​യ​ക​രു​ടെ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ​യും ക​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ടാ​ക്സ് പെ​യേ​ഴ്സ് ചാ​ർ​ട്ട​റും പ്ര​ധാ​ന​മ​ന്ത്രി പു​റ​ത്തി​റ​ക്കി. ചാ​ർ​ട്ട​റി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​ക​ളും നി​കു​തി​ദാ​യ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് സം​ശ​യി​ക്ക​ത്ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല​ങ്കി​ൽ നി​കു​തി​ദാ​യ​ക​രെ സ​ത്യ​സ​ന്ധ​രാ​യി ക​ണ​ക്കാ​ക്ക​ണം. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും അ​പ്പീ​ലു​ക​ൾ ന​ൽ​കു​ന്ന​തി​നും ന്യാ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യു​ക്ത​മാ​ക്ക​ണം.


നി​യ​മ​ങ്ങ​ളും ന​യ​ങ്ങ​ളും ജ​ന​കേ​ന്ദ്രീ​കൃ​ത​വും ജ​ന​സൗ​ഹാ​ർ​ദ​പ​ര​വു​മാ​ക്കു​ന്ന​തി​നാ​ണ് ഊ​ന്ന​ൽ. പ​രി​ഷ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധാ​രാ​ളം ച​ർ​ച്ച​ക​ൾ ന​ട​ന്ന സ​മ​യ​മു​ണ്ടാ​യി​രു​ന്നു.
പു​തി​യ നി​കു​തി സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന വ്യാ​ഴാ​ഴ്ച നി​കു​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ സു​പ്ര​ധാ​ന ദി​വ​സ​മാ​ണെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക​യും നി​കു​തി സം​വി​ധാ​നം സു​താ​ര്യ​മാ​ക്കു​ക​യും സ​ത്യ​സ​ന്ധ​രാ​യ നി​കു​തി​ദാ​യ​ക​രെ ആ​ദ​രി​ക്കു​ക​യു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.