രാജസ്ഥാന്‍: അ​ശോ​ക് ഗെഹ്‌ലോട്ടിൽ വിശ്വാസം
രാജസ്ഥാന്‍: അ​ശോ​ക് ഗെഹ്‌ലോട്ടിൽ വിശ്വാസം
Saturday, August 15, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു​മി​ച്ചു നി​ന്ന കോ​ൺ​ഗ്ര​സ് രാ​ജ​സ്ഥാ​നി​ൽ വി​ശ്വാ​സ വോ​ട്ട് നേ​ടി. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വി​ജ​യം മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ ക​രു​ത്തു കൂ​ട്ടി. ആ​റു മാ​സ​ത്തേ​ക്ക് സ​ർ​ക്കാ​രി​നു​മേ​ൽ ആ​ശ​ങ്ക​യു​ടെ നി​ഴ​ലില്ല. കോ​ണ്‍ഗ്ര​സി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കുമെ​ന്നു വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ബി​ജെ​പി പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി. തു​ട​ർ​ന്ന് സ​ഭ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നാ​യു​ള്ള ച​ർ​ച്ച​യി​ലേ​ക്കും ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ക്കു​ക​യാ​യി​രു​ന്നു.

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ത​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ രാ​ജ​സ്ഥാ​നുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​ക​ൾ​ക്ക് കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നു​ സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​ഞ്ഞു. പൈ​ല​റ്റി​ന് ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ ല​ഭി​ച്ച ഇ​രി​പ്പ​ടം മു​ഖ്യ​മ​ന്ത്രി ഗെ​ഹ്‌​ലോ​ട്ടി​ൽ നി​ന്ന് ഏ​റെ അ​ക​ലെ​യാ​യി പ്ര​തി​പ​ക്ഷ നി​ര​യ്ക്കു തൊ​ട്ട​ടു​ത്താ​യി​രു​ന്നു.


വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ അ​ശോ​ക് ഗെ​ഹ്ലോ​ട്ടി​ന് 125 എം​എ​ൽ​എ​മാ​രു​ടെ പി​ൻ​തു​ണ ല​ഭി​ച്ചു. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ 101 എം​എ​എ​ൽ​എ​മാ​രു​ടെ പി​ൻ​തു​ണ മ​തി​യെ​ന്നി​രി​ക്കെ​യാ​ണ് ബി​ജെ​പി​ക്ക് മു​ന്നി​ൽ ഗെ​ഹ്‌​ലോ​ട്ട് ആ​ൾ​ബ​ലം കൂ​ട്ടി ത​ന്‍റെ ക​രു​ത്ത് തെ​ളി​യി​ച്ച​ത്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.