ബംഗളൂരു കലാപം: പി​​​​ന്നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളും എ​​​​സ്ഡി​​​​പി​​​​ഐ​​​​ ഗൂഢാലോചനയും
ബംഗളൂരു കലാപം:  പി​​​​ന്നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളും  എ​​​​സ്ഡി​​​​പി​​​​ഐ​​​​ ഗൂഢാലോചനയും
Saturday, August 15, 2020 12:15 AM IST
ബം​​​​ഗ​​​​ളു​​​​രൂ: ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച അ​​​​ര​​​​ങ്ങേ​​​​റി​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന നി​​​​ല അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള എ​​​​സ്ഡി​​​​പി​​​​ഐ​​​​യു​​​​ടെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​മാ​​​​ണെ​​​​ന്നു സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ബ​​​​സ​​​​വ​​​​രാ​​​​ജ ബൊ​​​​മ്മ. എ​​​​ല്ലാ​​​​വ​​​​ശ​​​​ങ്ങ​​​​ളും ക​​​​ണ്ടെ​​​​ത്താ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി. ​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​ര​​​ര​​​​പ്പ​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വ്യാ​​​​ഴാ​​​​ഴ്ച 60 പേ​​​​ർ​​​​കൂ​​​​ടി പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തോ​​​​ടെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 200 ആ​​​​യി. കോ​​​​ർ​​​​പറേ​​​​ഷ​​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി ഇ​​​​ർ​​​​ഷാ​​​​ദ് ബീ​​​​ഗ​​​​ത്തി​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വ് ക​​​​ലാം പാ​​​​ഷ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​നൊ​​​​പ്പം ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.