സർവകലാശാലാ പരീക്ഷ: ഹർജി 18ലേക്കു മാറ്റി
സർവകലാശാലാ പരീക്ഷ: ഹർജി 18ലേക്കു മാറ്റി
Saturday, August 15, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ന​ട​ത്താ​നി​രി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി 18ലേ​ക്ക് മാ​റ്റി. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ശ​രി​യാ​യ വി​ധ​ത്തി​ൽ പ​ഠ​നം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നു വാ​ശി​പി​ടി​ക്കു​ന്ന​ത് എന്തിനെന്ന് ഹ​ർ​ജി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി വാ​ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ക്കു വേ​ണ്ടി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തെ​ന്നും അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം മൂ​ലം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ പ​രീ​ക്ഷ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത സിം​ഗ്‌​വി, പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലേ​യെ​ന്നും ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.