നരേന്ദ്ര മോദിയുടെ ജന്മദിനം 17ന്
Tuesday, September 15, 2020 12:39 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പതിനേഴിന് എഴുപതു വയസ് തികയും. ഇതോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളുമായി ബിജെപി. സെപ്റ്റംബർ പതിനേഴാണ് മോദിയുടെ പിറന്നാൾ. സേവ് സപ്ത എന്ന പ്രചാരണ പരിപാടിക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചാപ്രൗളി ഗ്രാമത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടക്കം കുറിച്ചു.
മോദിയുടെ ജീവിതം രാജ്യസേവനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. അതിനാൽ ബിജെപി സെപ്റ്റംബർ 14 മുതൽ 20 വരെ സേവാ സപ്തതി ആഴ്ചയായി ആചരിക്കുകയാണെന്നു ജെ.പി നഡ്ഡ പറഞ്ഞു. ബിജെപി പ്രവർത്തകർ എല്ലാ ജില്ലകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമന്നും രക്തവും പ്ലാസ്മയും ദാനം ചെയ്യണമെന്നും ജെ.പി. നഡ്ഡ നിർദേശിച്ചു.