ആഞ്ഞടിച്ച് ജയ ബച്ചൻ, തിരിച്ചടിച്ച് കങ്കണ
ആഞ്ഞടിച്ച് ജയ ബച്ചൻ, തിരിച്ചടിച്ച് കങ്കണ
Wednesday, September 16, 2020 12:49 AM IST
ന്യൂ​ഡ​ൽ​ഹി: സി​നി​മ മേ​ഖ​ല​യി​ലെ മ​യ​ക്കുമ​രു​ന്നു ബ​ന്ധ​ത്തെ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ എം​പി​മാ​ർ ത​മ്മി​ൽ വാ​ക്പോ​ര്. ലോ​ക്സ​ഭ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​നും ബി​ജെ​പി എം​പി​യു​മാ​യ ര​വി കി​ഷ​ൻ സി​നി​മ മേ​ഖ​ല ഒ​ന്ന​ട​ങ്കം മ​യ​ക്കു മ​രു​ന്നി​ന്‍റെ പി​ടി​യി​ലാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ സം​സാ​രി​ച്ച സ​മാ​ജ് വാ​ദി പാ​ർ​ട്ടി എം​പി ജ​യ ബ​ച്ച​ൻ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പാ​ല് ത​ന്ന കൈ​ക്ക് ത​ന്നെ കൊ​ത്ത​രു​തെ​ന്നാ​യി​രു​ന്നു ജ​യ ബ​ച്ച​ന്‍റെ മ​റു​പ​ടി. ബോ​ളി​വു​ഡ് ഓ​വു​ചാ​ലി​ലാ​ണെ​ന്നു പറഞ്ഞ ന​ടി ക​ങ്ക​ണ റണൗതി​നെ​യും ജ​യ ബ​ച്ച​ൻ വി​മ​ർ​ശി​ച്ചു. സി​നി​മ​യി​ൽനി​ന്ന് പേ​രെ​ടു​ത്ത​വ​ർ ത​ന്നെ സി​നി​മ ഓ​വു​ചാ​ലി​ൽ ആ​ണെ​ന്ന് ആ​രോ​പി​ക്കു​ന്നു​വെ​ന്നു അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ശൂ​ന്യ​വേ​ള​യി​ൽ നോ​ട്ടീ​സ് ന​ൽ​കി​യാ​ണ് ജ​യ ബ​ച്ച​ൻ സം​സാ​രി​ച്ച​ത്.


തൊ​ട്ടു പി​ന്നാ​ലെ ത​ന്നെ ജ​യ ​ബ​ച്ച​ന് മ​റു​പ​ടി ന​ൽ​കി ന​ടി ക​ങ്ക​ണ റാ​വ​ത്ത് ട്വി​റ്റ​റി​ലെ​ത്തി. ത​ന്‍റെ സ്ഥാ​ന​ത്ത് ജ​യ​ബ​ച്ച​ന്‍റെ മ​ക​ൾ ശ്വേ​ത ആ​ണ് കൗ​മാ​ര പ്രാ​യ​ത്തി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും മ​യ​ക്കു മ​രു​ന്ന് ന​ൽ​കി​യശേ​ഷം ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ഇ​തു ത​ന്നെ പ​റ​യു​മോ എ​ന്നാ​യി​​രുന്നു ക​ങ്ക​ണ​യു​ടെ ചോ​ദ്യം. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​നെ​യും ഉ​പ​ദ്ര​വ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഭി​ഷേ​ക് ബ​ച്ച​ൻ നി​ര​ന്ത​രം പ​രാ​തി പ​റ​യു​ക​യും ഒ​രു ദി​വ​സം തൂ​ങ്ങി മ​രി​ക്കു​ക​യും ചെ​യ്താ​ൽ ഇ​തു ത​ന്നെ പ​റ​യു​മോ എ​ന്നും ക​ങ്ക​ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തിന്‍റെ മ​ര​ണ​ത്തി​നും ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ അ​റ​സ്റ്റി​നും പി​ന്നാ​ലെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലെ മ​യ​ക്കു മ​രു​ന്ന് ബ​ന്ധം രാ​ജ്യ​വ്യാ​പ​ക ച​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.