ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നു കേന്ദ്രം
Friday, September 18, 2020 12:06 AM IST
ന്യൂ​ഡ​ൽ​ഹി: അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു മു​ന്പ് ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ് നി​യ​ന്ത്രി​ക്കേ​ണ്ട തെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം. സി​വി​ൽ സ​ർ​വീ​സി​ലേ​ക്കു മു​സ്‌​ലിം​ക​ൾ കൂ​ടു​ത​ലാ​യി നു​ഴ​ഞ്ഞു​ക​യ​റു​ന്നെ​ന്നു ആ​രോ​പ​ണ​മു​യ​ർ​ത്തി​യു​ള്ള സു​ദ​ർ​ശ​ൻ ടി​വി​യു​ടെ വി​ല​ക്ക് സം​ബ​ന്ധി​ച്ച കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ട്സ് ആ​പ്പ്, ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലൂ​ടെ ഡി​ജി​റ്റ​ൽ മീ​ഡി​യ വാ​ർ​ത്ത​ക​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ടെ ന്നും ​അ​വ​യി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മു​ള്ള​തെ​ന്നും കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.


പ്രി​ന്‍റ്- ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്കു വേ​ണ്ടി കൂ​ടു​ത​ൽ മാ​ർ​ഗ​രേ​ഖ ആ​വ​ശ്യ​മി​ല്ലെ​ന്ന വാ​ദ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന​തി​നു നി​യ​മ​ങ്ങ​ളും കോ​ട​തി ഉ​ത്ത​ര​വു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​വ അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ബാ​ധ​ക​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.