സൈന്യം പട്രോളിംഗ് നടത്തും: രാജ്നാഥ് സിംഗ്
സൈന്യം പട്രോളിംഗ് നടത്തും: രാജ്നാഥ് സിംഗ്
Friday, September 18, 2020 12:06 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ൽ നി​ന്നു ലോ​ക​ത്ത് ഒ​രു ശ​ക്തി​ക്കും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ ത​ട​യാ​നാ​കി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. പ​ര​ന്പ​രാ​ഗ​ത സൈ​നി​ക പോ​സ്റ്റു​ക​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ ചൈ​നീ​സ് സൈ​ന്യം ത​ട​ഞ്ഞു എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് രാ​ജ്യ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചൈ​ന വി​ഷ​യ​ത്തി​ൽ ഇ​ന്ന​ലെ ആ​ദ്യ​മാ​യി യു​ദ്ധം എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ജ് നാ​ഥ് സിം​ഗ് സം​സാ​രി​ച്ച​ത്. ഒ​രു യു​ദ്ധം ന​മ്മു​ടെ കൈ ​കൊ​ണ്ടു തു​ട​ങ്ങാം, എ​ന്നാ​ൽ അ​തേ കൈ ​കൊ​ണ്ട് അ​ത​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ല എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ ആ​ന്‍റ​ണി ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ പ​ട്രോ​ളിം​ഗി​ൽ നി​ന്ന് ചൈ​ന ത​ട​ഞ്ഞോ എ​ന്നു ചോ​ദി​ച്ചു. അ​പ്പോ​ഴാ​ണ് ഭൂ​മി​യി​ൽ ഒ​രു ശ​ക്തി​ക്കും അ​തി​നു സാ​ധി​ക്കി​ല്ലെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് മ​റു​പ​ടി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.