ഡ്രോൺവഴി ആയുധങ്ങൾ: ലഷ്കർ ഭീകരർ കാഷ്മീരിൽ പിടിയിൽ
Saturday, September 19, 2020 11:54 PM IST
ര​​​​ജൗ​​​​രി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ ഡ്രോ​​​​ണി​​​​ൽ ആ​​​​യു​​​​ധ​​​​വും ഇ​​​​ന്ത്യ​​​​ൻ ക​​​​റ​​​​ൻ​​​​സി​​​​യും കൈ​​​​പ്പ​​​​റ്റി​​​​യ മൂ​​​​ന്നു ല​​​​ഷ്ക​​​​ർ ഭീ​​​​ക​​​​ര​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ര​​​​ജൗ​​​​രി​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം.​​​​അ​​​​തി​​​​ർ​​​​ത്തി നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യ്ക്കു സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്ന് ഡ്രോ​​​​ൺ വ​​​​ഴി ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ കൈ​​​​പ്പ​​​​റ്റി​​​​യ​​​​വ​​​​രാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തെ​​​​ന്ന് ഡി​​​​ജി​​​​പി ദി​​​​ൽ​​​​ബാ​​​​ഗ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.


ജ​​​​മ്മു പോ​​​​ലീ​​​​സും 38 രാ​​​​ഷ്‌​​​​ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സു​​​​മാ​​​​ണ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​ത്. പി​​​​ടി​​​​യി​​​​ലാ​​​​യ മൂ​​​​ന്നു​​​​പേ​​​​രും കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്. ബാ​​​​ലാ​​​​ക്കോ​​​​ട്ടു​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​വും ര​​​​ജൗ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്ന് 11 കി​​​​ലോ ഹെ​​​​റോ​​​​യി​​​​നും 11 കോ​​​​ടി രൂ​​​​പ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.