പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും
Saturday, September 19, 2020 11:54 PM IST
ന്യൂഡൽഹി: കൂടുതൽ എംപിമാർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോർട്ട്.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ലാദ് സിംഗ് പട്ടേലിനും അടക്കം 30 എംപിമാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സർക്കാർ കൊണ്ടുവന്ന പതിനൊന്ന് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ പാസാക്കിയാൽ അടുത്ത ആഴ്ച സമ്മേളനം അവസാനിപ്പിക്കാനാണ് ആലോചന.
ഒക്ടോബർ ഒന്നുവരെ അവധികളൊന്നുമില്ലാതെ സഭ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.സമ്മേളനം തുടങ്ങുന്നതിനു മുന്പ് പരിശോധനയിൽ 25 എംപിമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈസാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.