ഭീവണ്ടി ദുരന്തം: മരണം 39 ആയി
Thursday, September 24, 2020 12:09 AM IST
താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 39 ആയി. ചൊവ്വാഴ്ച രാത്രി 14 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. രണ്ടിനും 15നും ഇടയിൽ പ്രായമുള്ള 18 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 25 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തി. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കനത്തമഴയ്ക്കിടയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം തകർന്നത്. 40 ഫ്ലാറ്റുകളിലായി 150 പേരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്.