സൗദിയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കു വിലക്ക്
സൗദിയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കു വിലക്ക്
Thursday, September 24, 2020 12:09 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​നു​​​ദി​​​നം ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കും ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​മു​​​ള്ള ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ വി​​​ല​​​ക്ക്.

ഇ​​​ന്ത്യ, ബ്ര​​​സീ​​​ൽ, അ​​​ർ​​​ജ​​​ന്‍റീ​​​ന എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കാ​​​ണു വി​​​ല​​​ക്കെ​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ജ​​​ന​​​റ​​​ൽ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ജി​​​എ​​​സി​​​എ) ചൊ​​​വ്വാ​​​ഴ്ച പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തേ​​​സ​​​മ​​​യം സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക്ഷ​​​ണം ഉ​​​ള്ള​​​വ​​​ർ​​​ക്ക് വി​​​ല​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ല.

സൗ​​​ദി​​​യി​​​ൽ തു​​​ട​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണു തീ​​​രു​​​മാ​​​നം. 34 ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് സൗ​​​ദി​​​യി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ.


കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​ർ​​​ച്ച് 23 മു​​​ത​​​ൽ ദു​​​ബാ​​​യ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ത്യ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വ​​​ന്ദേ​​​ഭാ​​ര​​ത് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​രു​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ചേ​​​ർ​​​ന്ന് മേ​​​യ് ആ​​​റ് മു​​​ത​​​ൽ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഒ​​രാ​​ഴ്ച മു​​​ന്പ് ദു​​​ബൈ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഥോ​​​റി​​​റ്റി (ഡി​​​സി​​​എ​​​എ) 24 മ​​​ണി​​​ക്കൂ​​​ർ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഓ​​​ഗ​​​സ്റ്റ് 28 നും ​​​ക​​​ഴി​​​ഞ്ഞ നാ​​​ലാം​​​തീ​​​യ​​​തി​​​യും ര​​​ണ്ട് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു താ​​​ത്കാ​​​ലി​​​ക ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.