സിബിഎസ്ഇ 12-ാം ക്ലാസ് കംപാർട്ട്മെന്‍റൽ പരീക്ഷാഫലം ഒക്ടോബർ പത്തിനകം
Friday, September 25, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷാ ഫ​ലം ഒ​ക്ടോ​ബ​ർ പ​ത്തി​നോ​ട​ടു​ത്ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. സു​പ്രീംകോ​ട​തി​യി​ൽ ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഒ​ക്ടോ​ബ​ർ 31 വ​രെ തു​ട​രു​മെ​ന്നു യു​ജി​സി​യും അ​റി​യി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​ത്തി​നു കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​വ​സ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സി​ബി​എ​സ്ഇ​യും യു​ജി​സി​യും നി​ല​പാ​ട് അ​റി​യി​ച്ച​ത്. 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഒ​രു വി​ഷ​യ​ത്തി​നു തോ​റ്റ​വ​ർ​ക്കും ഫ​ലം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണ് കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30നാ​ണ് ഒ​രു കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ന​ട​ത്താ​നി​രി​ക്കു​ന്ന​ത്. കം​പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷാ​ഫ​ല​ത്തി​ന്‍റെ പേ​രി​ൽ ആ​രു​ടെ​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നു സി​ബി​എ​സ്ഇ​യും യു​ജി​സി​യും ഉ​റ​പ്പു​ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.