കാർഷിക ബില്ലുകൾ: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി
കാർഷിക ബില്ലുകൾ: പ്രതിപക്ഷത്തെ  കുറ്റപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി
Friday, September 25, 2020 1:00 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു മി​നി​മം താ​ങ്ങു​വി​ല നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യ വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വി​മ​ർ​ശ​ന​വും വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

മി​നി​മം താ​ങ്ങു​വി​ല സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കു​ന്പോ​ൾ അ​തു നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ കൃ​ഷി മ​ന്ത്രി ഇ​പ്പോ​ൾ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് മി​നി​മം താ​ങ്ങു​വി​ല നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​തി​രു​ന്ന​തെ​ന്നു ചോ​ദി​ച്ചു.

കാ​ർ​ഷി​ക ബി​ല്ലു​ക​ൾ നി​യ​മ​മാ​യ​തോ​ടെ ക​ർ​ഷ​ക​രു​ടെ വി​ധി ത​ന്നെ മാ​റ്റി എ​ഴു​ത​പ്പെ​ടും. വ്യ​വ​സാ​യി​ക​ളും ക​ർ​ഷ​ക​രും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യു​ക​യും ചെ​യ്യും. ക​ർ​ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ വ്യ​വ​സാ​യി​ക​ൾ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ കാ​ത്തു​നി​ൽ​ക്കു​മെ​ന്നു കൃ​ഷി​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.


മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗും മു​ൻ കൃ​ഷി​മ​ന്ത്രി ശ​ര​ദ് പ​വാ​റും കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് മു​ൻ​കൈ എ​ടു​ത്തി​രു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, യു​പി​എ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള എ​തി​ർ​പ്പ് കാ​ര​ണ​മാ​ണ് അ​വ​ർ​ക്കു ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​ലൂ​ടെ കൃ​ഷി​ക്കും കൃ​ഷി​ക്കാ​ർ​ക്കും വ​ലി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.