ഇഎസ്എ കരടു വിജ്ഞാപനത്തിന്‍റെ കാലാവധി രണ്ടു മാസംകൂടി
ഇഎസ്എ കരടു വിജ്ഞാപനത്തിന്‍റെ  കാലാവധി രണ്ടു മാസംകൂടി
Friday, September 25, 2020 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ൾ നി​ജ​പ്പെ​ടു​ത്തി​യു​ള്ള ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ഫ​ല​ത്തി​ൽ ര​ണ്ടു മാ​സം കൂ​ടി നീ​ളു​മെ​ന്ന് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​പി​യെ അ​റി​യി​ച്ചു. അ​ന്തി​മ വി​ജ്ഞാ​പ​നം ഉ​ട​നി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​യെ ക​ണ്ടപ്പോ​ഴാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. ഈ ​മാ​സം 26 ന് ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്.
ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് 23 മു​ത​ൽ മേ​യ് 31 വ​രെ​യു​ള്ള കാ​ലാ​വ​ധി വ​നം- പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ ക​ണ​ക്കി​ലെ​ടു​ക്കി​ല്ലെ​ന്ന ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ലു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി 67 ദി​വ​സം കൂ​ടി നീ​ളു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.


ഈ ​മാ​സം ത​ന്നെ ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​പി​മാ​രു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സും ആ​ന്‍റോ ആ​ന്‍റ​ണി​യും ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​എ​സ്‌സെഡ് (ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍)​പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ൾ കാ​ർ​ഷി​ക​മേ​ഖ​ല അ​ട​ക്കം ബ​ഫ​ർ​സോ​ണ്‍ പ​രി​ധി​യി​ൽ വ​ന്ന​ത് തി​രു​ത്ത​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി​യി​ലേ​ത് ഉ​ൾ​പ്പെടെ നാ​ലു ക​ര​ടു വി​ജ്ഞാ​പ​ന​ങ്ങ​ളാ​ണ് ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ൽ ക​ണ്ണൂ​ർ ആ​റ​ളം, വ​യ​നാ​ടും കോ​ഴി​ക്കോ​ടും ചേ​ർ​ന്നു​ള്ള മേ​ഖ​ല, മം​ഗ​ള​വ​നം എ​ന്നി​വ​യു​ടെ ക​ര​ടു​വി​ജ്ഞാ​പ​ന​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.