അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
Saturday, September 26, 2020 1:10 AM IST
ന്യൂ​ഡ​ൽ​ഹി: എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാഷ്‌ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന്‍റെ ശ്രു​തി​മ​ധു​ര നാ​ദ​മാ​ണ് ന​ഷ്ട​മാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും ദു​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്നു എ​ന്ന് രാഷ്‌ട്രപതി രാം ​നാ​ഥ് കോ​വി​ന്ദ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ വി​യോ​ഗം ന​മ്മു​ടെ സാം​സ്കാ​രി​ക ലോ​ക​ത്തെ ശു​ഷ്ക​മാ​ക്കി​യെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ച​ത്.


എ​സി​പി​ബി​യു​ടെ വി​യോ​ഗ​വാ​ർ​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും സം​ഗീ​ത ലോ​ക​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന ശൂ​ന്യ​ത നി​ക​ത്താ​നാ​കാ​ത്ത​താ​ണെ​ന്നു​മാ​ണ് ഉ​പ​രാ​ഷ്‌ട്രപതി വെ​ങ്ക​യ്യ നാ​യി​ഡു ട്വീ​റ്റ് ചെ​യ്ത​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി എന്നിവരും എസ്പിയുടെ നിര്യാണത്തിൽ അ നുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.