എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു
എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു
Saturday, September 26, 2020 1:25 AM IST
ചെ​ന്നൈ: അ​നു​പ​മ​മാ​യ ആ​ലാ​പ​ന​ശൈ​ലി​കൊ​ണ്ട് ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ വി​ഖ്യാ​ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.04നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ചെ​ന്നൈ​യി​ൽ.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ർ നാ​ലി​ന് അ​ദ്ദേ​ഹം കോ​വി​ഡ് മു​ക്ത​നാ​യെ​ങ്കി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​ർ, എ​ക്മോ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി.

എ​സ്പി​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് 2001ൽ ​പ​ദ്മ​ശ്രീ​യും 2011ൽ ​പ​ദ്മ​ഭൂ​ഷ​ണും ന​ല്കി രാ​ജ്യം ആ​ദ​രി​ച്ചു. ആ​റു ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ഭാ​ര്യ: സാ​വി​ത്രി. സി​നി​മാ നി​ർ​മാ​താ​വാ​യ എ​സ്.​പി.​ബി. ച​ര​ൺ, പ​ല്ല​വി എ​ന്നി​വ​രാ​ണു മ​ക്ക​ൾ. ന​ർ​ത്ത​കി​യും ന​ടി​യും ഗാ​യി​ക​യു​മാ​യ എ​സ്.​പി. ശൈ​ല​ജ സ​ഹോ​ദ​രി​യാ​ണ്.

1946 ജൂ​ൺ നാ​ലി​ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ൽ തെ​ലു​ങ്കു ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണ് എ​സ്പി​ബി​യു​ടെ ജ​ന​നം. അ​ന്പ​താ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ൽ മ​ല​യാ​ള​മ​ട​ക്കം 16 ഭാ​ഷ​ക​ളി​ലാ​യി നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ആ​ല​പി​ച്ച​ത്. ഇ​ത് ഗി​ന്ന​സ് റി​ക്കാ​ർ​ഡാ​ണ്. നൂ​റി​ലേ​റെ മ​ല​യാ​ള​ഗാ​ന​ങ്ങ​ൾ ബാ​ല​സു​ബ്ര​ഹ്മ​ണ്യം ആ​ല​പി​ച്ചി​ട്ടു​ണ്ട്. എ​സ്.​പി. കോ​ദ​ണ്ഡ​പാ​ണി​യാ​ണു ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ച​ല​ച്ചി​ത്ര ഗാ​നാ​ലാ​പ​ന രം​ഗ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. സി​നി​മാ​ന​ട​ൻ, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, ടി​വി അ​വ​താ​ര​ക​ൻ, ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും ഈ ​ബ​ഹു​മു​ഖ പ്ര​തി​ഭ തി​ള​ങ്ങി.


എം​ജി​ആ​ർ, ശി​വാ​ജി ഗ​ണേ​ശ​ൻ, ജെ​മി​നി ഗ​ണേ​ശ​ൻ, ക​മ​ൽ ഹാ​സ​ൻ, ര​ജ​നീ​കാ​ന്ത് മു​ത​ൽ പു​തു​ത​ല​മു​റ​യി​ലെ വി​ജ​യ്, അ​ജി​ത് എ​ന്നി​വ​ർ വ​രെ​യു​ള്ള താ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​സ്പി​ബി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. 1966ൽ ​പു​റ​ത്തി​റ​ങ്ങി​യ തെ​ലു​ങ്കു സി​നി​മ ശ്രീ ​ശ്രീ മ​ര്യാ​ദ രാ​മ​ണ്ണ​യാ​ണ് എ​സ്പി​ബി​യു​ടെ ആ​ദ്യ​ചി​ത്രം. 1966ൽ​ത്ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്രം ‘ഹോ​ട്ട​ൽ രം​ഭ’​യി​ലാ​യി​രു​ന്നു ആ​ദ്യം പാ​ടി​യ​ത്. എ​ന്നാ​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി​യി​രു​ന്നു. കെ. ​വി​ശ്വ​നാ​ഥി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 1980ൽ ​പു​റ​ത്തി​റ​ങ്ങി​യ ശ​ങ്ക​രാ​ഭ​ര​ണം എ​ന്ന തെ​ലു​ങ്കു​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ത്തി. ക​ട​ൽ​പ്പാ​ലം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ പാ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.