ഉമാ ഭാരതിക്കു കോവിഡ്
Monday, September 28, 2020 12:43 AM IST
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതിക്കു കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഉമാ ഭാരതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേദാർനാഥ്- ബദരിനാഥ് യാത്രയ്ക്കു ശേഷമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
തന്റെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെ ന്നും വന്ദേമാതരം കുഞ്ജിൽ ഹോം ഐസൊലേഷനിൽ ചികിത്സയിലാണെന്നും ഉമ വ്യക്തമാക്കി.
ഏതാനും ദിവസംമുന്പ് താനുമായി സന്പർക്കം പുലർത്തിയവർ കോവിഡ് ടെസ്റ്റ് നടത്തി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു.