അതിർത്തിയിൽ ചൈനയ്ക്കെതിരെ മിസൈൽ കവചമൊരുക്കി ഇന്ത്യ
അതിർത്തിയിൽ ചൈനയ്ക്കെതിരെ മിസൈൽ കവചമൊരുക്കി ഇന്ത്യ
Tuesday, September 29, 2020 1:07 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ ചൈ​ന​യ്ക്കെ​തി​രേ മി​സൈ​ൽ വ്യൂ​ഹ​ങ്ങ​ൾ വി​ന്യ​സി​ച്ച് ഇ​ന്ത്യ. പ്ര​കോ​പ​ന​പ​ര​മാ​യ ഏ​തു നീ​ക്ക​ത്തെയും പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ശ​ക്ത​മാ​യ മി​സൈ​ൽ വ്യൂ​ഹ​ങ്ങ​ളാ​ണ് ഇ​ന്ത്യ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ടി​ബ​റ്റി​ലും ഷി​ൻ​ജി​യാം​ഗി​ലും 2000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ളതും ക​ര​യി​ൽനി​ന്ന് ആ​കാ​ശ​ത്തേ​ക്കു തൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ മി​സൈ​ലു​ക​ളാ​ണ് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്ര​ഹ്മോ​സ്, നി​ർ​ഭ​യ്, ആ​കാ​ശ് മി​സൈ​ലു​ക​ളാ​ണ് ഇ​ന്ത്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​യു​വി​ൽനി​ന്നു തൊ​ടു​ക്കാ​വു​ന്ന ബ്ര​ഹ്മോസാ​ണ് കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും പ്ര​ഹ​ര ശേ​ഷി​യു​ള്ളത്.

ആ​കാ​ശ​ത്തുനി​ന്ന് ആ​കാ​ശ​ത്തേ​ക്കും ആ​കാ​ശ​ത്തുനി​ന്നു ഭൂ​മി​യി​ലേ​ക്കും തൊ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ളതാ​ണ് ബ്ര​ഹ്മോ​സ്. 300 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള പോ​ർ​മു​ന വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും ഇ​തി​നു​ണ്ട്. ല​ഡാ​ക്കി​ൽ ഇ​ത് ആ​വ​ശ്യ​ത്തി​ന് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചൈ​ന​യു​ടെ മി​സൈ​ൽ വി​ന്യാ​സം അ​ക്സാ​യ്ചി​നി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. 3,488 നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​ള്ളി​ലേ​ക്കു മാ​റി​യും മി​സൈ​ൽ വി​ന്യാ​സം ചൈ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.


500 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ല​ക്ഷ്യം ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള​ള ബ്ര​ഹ്മോ​സ് സൂ​പ്പ​ർ സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ലു​ക​ളും 800 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി നി​ഷ്പ്ര​യാ​സം താ​ണ്ടു​ന്ന നി​ർ​ഭ​യ ക്രൂ​യി​സ് മി​സൈ​ലും ഇ​ന്ത്യ അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​വ​യ്ക്കൊ​പ്പ​മാ​ണ് ക​ര​യി​ൽനി​ന്ന് ആ​കാ​ശ​ത്തേ​ക്ക് തൊ​ടു​ക്കു​ന്ന ആ​കാ​ശ് മി​സൈ​ലു​ക​ളും. ഇ​വ 40 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ എ​ത്തു​ന്ന ഏ​തു ശ​ത്രു​വി​മാ​നവും ത​ക​ർ​ക്കും.

ചൈ​നീ​സ് സേ​ന​ക​ൾ​ക്കെ​തി​രെ സി​ൻ​ജി​യാം​ഗ് മേ​ഖ​ല​ക​ളി​ലും ടി​ബ​റ്റ​ൻ പ​രി​ധി​ക​ളി​ലും നാ​ശം വി​ത​യ്ക്കാ​ൻ ഇ​ന്ത്യ​ൻ മി​സൈ​ലു​ക​ൾ പ​ര്യാ​പ്ത​മാ​ണ്. നി​ർ​ഭ​യ് സ​ബ്സോ​ണി​ക് മി​സൈ​ൽ ആ​യി​രം കി​ലോ​മീ​റ്റ​റി​നു​ള്ളി​ലു​ള്ള ശ​ത്രു​കേ​ന്ദ്രം ത​ക​ർ​ക്കും. ആ​കാ​ശ് മി​സൈ​ൽ നി​യ​ന്ത്രി​ത സം​വി​ധാ​നം ഒ​രു സ​മ​യ​ത്ത് 64 ല​ക്ഷ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കാ​നും ഒ​രേ സ​മ​യം പ​ന്ത്ര​ണ്ടു ല​ക്ഷ്യ​ങ്ങ​ൾ ഭേ​ദി​ക്കാ​നു​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.