ക്വോട്ട മെഡിക്കൽ സീറ്റുകൾ മാറ്റിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കും: ഇ​എ​സ്ഐ
Wednesday, September 30, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​എ​സ്ഐ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മാ​റ്റി​വ​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ സീ​റ്റു​ക​ൾ ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഇ​എ​സ്ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​നു​രാ​ധ പ്ര​സാ​ധ്. സീ​റ്റു​ക​ൾ മാ​റ്റി​യ​ത് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം എം.​കെ. രാ​ഘ​വ​ൻ എം​പി​യെ അ​റി​യി​ച്ചു. ഇ​എ​സ്ഐ ക്വോ​ട്ട ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ൽ ല​യി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ രാ​ഘ​വ​ൻ എം.​പി ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ലു​മാ​യ് ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലാ​ണ് ഉ​റ​പ്പ് ന​ൽ​കി​യ​ത്.

നീ​റ്റ് പ​രീ​ക്ഷാ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഈ ​ക്വോ​ട്ട​യി​ൽ ല​ഭി​ക്കു​മാ​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത ഇ​ല്ലാ​യ്മ ചെ​യ്യ​രു​തെ​ന്നും ഇഎ​സ്ഐ നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സം​വ​ര​ണം എ​ടു​ത്തു​ക​ള​യു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​ട്ടേ​ണ്ട ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന കാ​ര്യ​വും എം.​കെ രാ​ഘ​വ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ഇ​എ​സ്ഐ പ​രി​ര​ക്ഷ​യു​ള​ള​വ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ള​ള സീ​റ്റു​ക​ൾ കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ്, ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് കൈ​മാ​റി ആ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്താ​നു​ള​ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി​ക്കും കേ​ന്ദ്ര തൊ​ഴി​ൽ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും, ഇ.​എ​സ്.​ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നും നി​വേ​ദ​നം ന​ൽ​കി.


ഇ​എ​സ്ഐ നി​യ​മ​ത്തി​ന്‍റെ 59 ബി ​വ​കു​പ്പ് പ്ര​കാ​രം ഇ​എ​സ്ഐ പ​രി​ര​ക്ഷ​യു​ള​ള തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള​ള സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ട ിയാ​ണ് ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​എ​സ്ഐ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച കോ​ള​ജു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ വ്യ​വ​സ്ഥ​ക​ൾ ത​ന്നെ​യാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ കോ​ഡി​ന്‍റെ 39 (4) ലും ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ നി​യ​മ​വ്യ​വ​സ്ഥ​ക​ളും നി​ല​വി​ലെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു​ള​ള സം​വ​ര​ണ സീ​റ്റു​ക​ൾ ഓ​ൾ ഇ​ന്ത്യാ ക്വോ​ട്ട​യി​ലേ​യ്ക്ക് മാ​റ്റി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.