ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്നു വിധി
Wednesday, September 30, 2020 12:24 AM IST
ലക്നോ: ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്നോയിലെ പ്രത്യേക കോടതി ഇന്നു വിധി പറയും. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ് തുടങ്ങിയവർ കേസിൽ പ്രതികളാണ്.
കേസിലെ 32 പ്രതികളോടും കോടതിയിൽ ഹാജരാകാൻ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിർദേശിച്ചിരുന്നു.