സിവിൽ സർവീസസ് പ്രിലിമിനറി: ഹർജി തള്ളി
Thursday, October 1, 2020 12:40 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​വി​ൽ സ​ർ​വീ​സസ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി.

ഒ​ക്ടോ​ബ​ർ നാ​ലി​നു ന​ട​ത്താ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കാ​യി എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള യു​പി​എ​സ്‌​സി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മ​റ്റൊ​രു അ​വ​സ​രം ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് യു​പി​എ​സ്‌​സി​യോ​ടു നി​ർ​ദേ​ശി​ച്ചു.


പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 20ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഇ​ന്ന​ലെ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.