ലാവ്‌ലിൻ കേസ് എട്ടിലേക്കു മാറ്റി
ലാവ്‌ലിൻ കേസ് എട്ടിലേക്കു മാറ്റി
Thursday, October 1, 2020 1:52 AM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ത​നാ​യ എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്കു മാ​റ്റി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ന്നെ കേ​സ് പ​രി​ഗ​ണി​ക്കും. ഇ​ന്ന​ലെ ഈ ​കേ​സ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കോ​ട​തി സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ഹ​ർ​ജി പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്തി​ല്ല.


സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ് ലാ​വ്‌​ലി​ൻ കേ​സ് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. കേ​സ് ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും സി​ബി​ഐ​ക്കു വേ​ണ്ടി തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി, അ​ടു​ത്ത വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്നു വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.