ഓവർടൈം അലവൻസ് ഇല്ലാതെ 12 മണിക്കൂർ ജോലി; ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് റദ്ദാക്കി
ഓവർടൈം അലവൻസ് ഇല്ലാതെ  12 മണിക്കൂർ ജോലി; ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ്  റദ്ദാക്കി
Friday, October 2, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് ഇ​ല്ലാ​തെ 12 മ​ണി​ക്കൂ​ർ വ​രെ തൊ​ഴി​ലാ​ളി​ക​ളെ ഫാ​ക്ട​റി​ക​ളി​ലും മ​റ്റും തൊ​ഴി​ലെ​ടു​പ്പി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി.

തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ന്ന​ത് ഏ​തെ​ങ്കി​ലും ഉ​പാ​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ത​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ൽ​ഹോ​ത്ര, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ബെ​ഞ്ച്, കോ​വി​ഡ് മ​ഹാ​മാ​രി എ​ന്ന​തു പൊ​തു അ​ടി​യ​ന്ത​രാ​വ​സ്ഥ​യ​ല്ലെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.


കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ള്ള നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്കി​ടെ 1948ലെ ​ഫാ​ക്ട​റീ​സ് ആ​ക്ടി​ലെ 59ാം വ​കു​പ്പ് പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വാ​ണ് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം കു​റ​യ്ക്കാ​നും ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് ഇ​ല്ലാ​തെ ദി​വ​സം 12 മ​ണി​ക്കൂ​ർ വ​രെ ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​നും വി​ശ്ര​മ​വേ​ള​ക​ൾ കു​റ​യ്ക്കാ​നും ഫാ​ക്ട​റി​ക​ൾ​ക്കും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കു​ന്ന ഉ​ത്ത​ര​വാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.