റദ്ദാക്കിയ വിമാനടിക്കറ്റിനു മുഴുവൻ തുകയും നൽകണമെന്നു സുപ്രീംകോടതി
റദ്ദാക്കിയ വിമാനടിക്കറ്റിനു മുഴുവൻ തുകയും  നൽകണമെന്നു സുപ്രീംകോടതി
Friday, October 2, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് റ​ദ്ദാ​ക്കി​യ വി​മാ​നടി​ക്ക​റ്റി​ന്മേ​ൽ കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ് ഈ​ടാ​ക്കാ​തെ മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി. ടി​ക്ക​റ്റ് തു​ക തി​രി​കെ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) ന​ൽ​കി​യ മാ​ർ​ഗ​രേ​ഖ അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​തു സം​ബ​ന്ധി​ച്ച കേ​സ് തീ​ർ​പ്പാ​ക്കി. മ​ല​യാ​ളിസം​ഘ​ട​ന​യാ​യ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

മാ​ർ​ച്ച് 25 മു​ത​ൽ മേ​യ് 24 വ​രെ​യു​ള്ള കാ​ല​ത്ത് എടുത്തിട്ടു​ള്ള ആ​ഭ്യ​ന്ത​ര, അ​ന്ത​രാ​ഷ്‌ട്ര വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജ് മു​ഴു​വ​നാ​യി തി​രി​കെ ന​ൽ​കും. ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് ഏ​ജ​ന്‍റു​മാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം എ​ത്തു​ന്ന മു​റ​യ്ക്ക് ടി​ക്ക​റ്റ് ചാ​ർ​ജ് തി​രി​കെ വാ​ങ്ങാ​നാ​കും. നേ​രി​ട്ടു ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് ക്രെ​ഡി​റ്റ് ഷെ​ൽ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഡി​ജി​സി​എ ന​ൽ​കി​യ മാ​ർ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ഒ​ന്ന്, ര​ണ്ട് ഘ​ട്ട കാ​ലാ​വ​ധി​ക്കു മു​ന്പെ​ടു​ത്ത എ​ല്ലാ ടി​ക്ക​റ്റു​ക​ളു​ടെ​യും മു​ഴു​വ​ൻ തു​ക തി​രി​കെ ന​ൽ​കു​മെ​ന്നും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന വി​മാ​നക്കന്പ​നി​ക​ൾ​ക്ക് റീ​ഫ​ണ്ട് ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റ് ഷെ​ല്ലി​ലേ​ക്കു മാ​റ്റി​വ​യ്ക്കാ​മെ​ന്നും നേ​ര​ത്തേ ഡി​ജി​സി​എ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഇ​തം​ഗീ​ക​രി​ച്ച കോ​ട​തി, ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു.


ക്രെ​ഡി​റ്റ് ഷെ​ൽ സം​വി​ധാ​നം ല​ഭ്യ​മാ​യാ​ൽ യാ​ത്ര​ക്കാ​ര​നു വേ​ണ​മെ​ങ്കി​ൽ 2021 മാ​ർ​ച്ച് 31 വ​രെ ഏ​ത് റൂ​ട്ടി​ലേ​ക്കും യാ​ത്ര അ​നു​വ​ദി​ക്കും. യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്ത് ടി​ക്ക​റ്റ്നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ബാ​ക്കി​യു​ള്ള തു​ക അ​ട​യ്ക്കാ​നും കു​റ​വാ​ണെ​ങ്കി​ൽ ബാ​ക്കി തു​ക റീ​ഫ​ണ്ട് ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ക്കും. ഈ ​ക്രെ​ഡി​റ്റ് ഷെ​ൽ മ​റ്റൊ​രാ​ളി​ന്‍റെ പേ​രി​ലേ​ക്കു മാ​റ്റാ​നാ​കും. നേ​രി​ട്ട് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര​നും മാ​ത്ര​മേ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​നാ​കൂ. ഏ​ജ​ന്‍റ് മു​ഖേ​നെ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് ഇ​തു ല​ഭ്യ​മാ​കി​ല്ല. നേ​ര​ത്തെ ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​യാ​ളു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് തു​ക മ​ട​ക്കി ന​ൽ​കും. 2021 മാ​ർ​ച്ച് 31നു ​ശേ​ഷ​വും ക്രെ​ഡി​റ്റ് ഷെ​ൽ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ടി​ക്ക​റ്റി​ന്‍റെ മു​ഴു​വ​ൻ തു​ക​യും റീ​ഫ​ണ്ട് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.